അബ്ദുള്‍ മഅദനിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി വി.രാമസുബ്രഹ്മണ്യം പിന്മാറി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ


ന്യൂഡല്‍ഹി: ബെംഗളുരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം പിന്മാറി. ഇതേതുടര്‍ന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ നിര്‍ദേശം നല്‍കി.

2003 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അഭിഭാഷകന്‍ എന് നിലയില്‍ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയത്.

ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയതിനാല്‍ മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കോടതി ഇന്ന് കേട്ടില്ല. അതേസമയം ജാമ്യവയവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തില്‍ പോകാന്‍ മദനിയെ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.