ഉറക്കത്തിനിടെ അറിയാതെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണു; പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം


കലവൂർ: ഉറക്കത്തിനിടെ ലോറിയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിന്റെ മേൽ മറ്റൊരു വാഹനം കയറി ദാരുണാന്ത്യം. പല്ലന തൈവയ്പ്പിൽ വീട്ടിൽ പരേതനായ മണിയന്റെ മകൻ മനു (37) ആണു ദാരുണമായി മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. കോൺക്രീറ്റ് സ്ലാബ് നിർമാണ തൊഴിലാളിയായ മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയിൽനിന്ന് മിനിലോറിയിൽ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടം. തൊഴിൽ ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിന്നിലായിരുന്നു മനു ഇരുന്നത്.

ഇതിനിടയിൽ മനു തെറിച്ചു വീണത് വണ്ടിയിലുണ്ടായിരുന്നവർ അറിഞ്ഞില്ല. പിന്നാലെ വന്ന സ്വകാര്യ കുറിയർ സർവീസ് വാൻ ഡ്രൈവർ, മനു റോഡിൽ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നു. പിന്നാലെ കാറിൽ വന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് വാൻ തടഞ്ഞുനിർത്തിയത്.

ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് വാനിന്റെ ചക്രങ്ങ‌ളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി കിടന്ന മനുവിന്റെ മൃതദേഹം പുറത്തെടുത്തത്. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങൾ ലഭിച്ചത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.