അൽഐനിൽ മലയാളിയായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു


അൽഐൻ: പ്രവാസി
മലയാളിയായ കോവിഡ് രോഗി അൽഐനിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഇൻസാഫ് അലിയാണ് (32) മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രികെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയുടെ ജനൽചില്ലുകൾ തീകെടുത്താൻ ഉപയോഗിക്കുന്ന ഫയർ എസ്റ്റിങ്ക്യൂഷൻ സിലിണ്ടർ ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണതാണോ, കെട്ടിടത്തിൽ നിന്ന് ചാടിയതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസെത്തി ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വെറ്ററിനറി ഫാർമസി ജീവനക്കാരനാണ് മരിച്ച ഇൻസാഫ് അലി. സാമൂഹിക പ്രവർത്തകനായി ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും സന്ദർശക വിസയിൽ അൽഐനിലുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.