ബംഗാളില്‍ നാലാംഘട്ട പോളിംങ് ആരംഭിച്ചു; ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം


കൊല്‍ക്കത്ത: ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റ നാലാംഘട്ട വോട്ടെടുപ്പിന് തുടക്കം കുറിച്ചു. 44 മണഡലങ്ങളിലാണ് ഇന്ന് ജനവിധിയെഴുതുന്നത്. മന്ത്രിമാരും മുന്‍മന്ത്രിമാരും സിനിമാ താരങ്ങളുമടക്കം പ്രമുഖര്‍ മത്സരരംഗത്തുണ്ട്. വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് 789 കമ്പനി കേന്ദ്രസേനയെ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.

കൂച്ച് ബിഹാര്‍, അലിപുര്‍ദ്വാര്‍ എന്നീ ജില്ലകളും സൗത്ത് 24 പാര്‍ഗണാസ്, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളില്‍ നിന്നുള്ള വിവിധ മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ പോളിങ് നടക്കും. 44 മണ്ഡലങ്ങളിലായി 370 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇത്രയും മണ്ഡലങ്ങളിലായി ഒരു കോടിയിലധികം വോട്ടര്‍മാരാണുള്ളത്.

കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ പ്രമുഖരില്‍ മുന്നില്‍്. ഗായകനെന്ന നിലയിലും ടെലിവിഷന്‍ അവതാരകനെന്ന നിലയിലും സുപരിചിതനായ ബാബുല്‍ തൃണമൂലിന്റെ സിറ്റിങ് എംഎല്‍എ ബിശ്വാസിനെയാണ് നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പാര്‍ഥ ചാറ്റര്‍ജി ബെഹലയില്‍ ബിജെപിയുടെ ശ്രാബന്ധി ചാറ്റര്‍ജിയെയാണ്. നടി പായല്‍ സര്‍ക്കാരും നാലാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ക്രിക്കറ്റ് താരം മനോജ് തിവാരിയും മത്സരരംഗത്തുണ്ട്. ഹൗറ നോര്‍ത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് മനോജ് തിവാരി. മുന്‍ മന്ത്രി റജീബ് ബാനര്‍ജി ദോംജൂറില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.