​ആലപ്പുഴ ബൈപ്പാസ് ഫ്ലൈ ഓവറില്‍ വാഹനത്തിന് തീ പിടിച്ചു.ആലപ്പുഴ ബൈപാസ് ഫ്ലൈ ഓവറിന്റെ മധ്യഭാഗത്ത് വെച്ച്‌ മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്. ഫാന്‍, വാഷിംഗ് മെഷീന്‍ എന്നിവ മാര്‍ക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാര്‍ക്കറ്റിഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. കമ്പനി ജീവനക്കാരനായ ജിഷ്ണു ആണ് വാഹനം ഓടിച്ചിരുന്നത്.ബൈപ്പാസ് ഫ്ലൈ ഓവറിന്റെ മധ്യഭാഗത്തെത്തിയപ്പോള്‍ വാഹനത്തിന്റെ ബാറ്ററി വെച്ചിരുന്ന പിന്‍ഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നിയ ജിഷ്ണു വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഉടന്‍ തന്നെ ആലപ്പുഴ ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ പെട്രോള്‍ ടാങ്കിലേയ്ക്ക് തീ പടര്‍ന്ന് വലിയ അപകടം ഉണ്ടാകാതെ തടയാന്‍ കഴിഞ്ഞു. ആലപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ D. ബൈജു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ R.ഗിരീഷ്, സീനിയര്‍ ഫയര്‍ & റെസ്ക്യു ഓഫീസര്‍ S. K. സലിം കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ & റെസ്ക്യു ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒമ്നി വാന്‍ ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുകയായിരുന്നു

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക