​തെരഞ്ഞെടുപ്പ് വിജയാഘോഷം വേണ്ട; ഡബിൾ മാസ്ക് ഉപയോ​​ഗം പ്രധാനമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി. ഞായറാഴ്ച വോട്ടെണ്ണൽ ആണ്. ഈ സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടങ്ങൾ പൂർണമായും ഒഴിവാക്കണം. ജനങ്ങൾ വീട്ടിലിരുന്ന് തന്നെ ഫലം അറിയാൻ ശ്രമിക്കണം. വീടുകളിലും ഓഫീസുകളിലും രണ്ട് മാസ്ക് ഉപയോ​ഗിക്കുകയും വേണം. സർജിക്കൽ മാസ്കിന് പുറമെയാണ് തുണി മാസ്ക് ധരിക്കേണ്ടത്. ജോലി സ്ഥലത്ത് മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കരുത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക