​സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. കൊവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കര്‍വ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്.

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍ മുറിയില്‍ തന്നെ ടോയിലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതാണ്. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കൊവിഡ് ആശുപത്രികളിലും ചികിത്സിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക