കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്രാക്‌ടി‌ക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചുതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് ടു പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്ക്കാലികമായി മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മിഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്ലസ് ടു തീയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്.

ഇരുപത്തിയെട്ടാം തീയതി മുതല്‍ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാനായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക