വാളയാറിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് ലോറിയിൽ രഹസ്യ അറയിലാക്കി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവ്; മൂന്നുപേർ അറസ്റ്റിൽപാലക്കാട്: ലോറിയിൽ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവുമായി മൂന്നുപേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ എരപ്പക്കാട് തയ്യിൽവീട്ടിൽ ബാദുഷ (26), പെരിന്തൽമണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേൽവീട്ടിൽ ഫായിസ് (21) നരിയൻപാറ വരവുമലയിൽ ജിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

പാലക്കാട് അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് സ്പെഷ്യൽ സ്ക്വാഡും ചേർന്നുനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാണുമ്പോൾ കാലിവണ്ടിയാണെന്ന് തോന്നിക്കുമെങ്കിലും ലോറിയുടെ പെട്ടിക്കടിയിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മൂവരും പറഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.

ഇവർ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും വൻതോതിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കടത്തി രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച് വില്പന നടത്തുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവുകടത്തുസംഘത്തിൽ കൂടുതൽ ആളുകളുണ്ടാവാമെന്നും അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക