​കുറ്റവാളികളെ കണ്ടെത്താന്‍ അത്യാധുനിക ഡ്രോണുകളുമായി ഷാര്‍ജ പൊലീസ്കുറ്റവാളികളെ മുഖം നോക്കി കണ്ടെത്താന്‍ സാധിക്കുന്ന അത്യാധുനിക ഡ്രോണുകളുമായി ഷാര്‍ജ പൊലീസ്. ഒളിവിലുള്ള കുറ്റവാളികളെയാണ് ഡ്രോണുകള്‍ കണ്ടെത്തുക. കൃത്രിമ ബുദ്ധി ഉപയോഗിച്ച്‌ കുറ്റവാളിയുടെ ചിത്രം വീഡിയോ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഡ്രോണിലെ ക്യാമറ റോഡുകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി സെര്‍വറിലെ ചിത്രവുമായി സാമ്യമുള്ളവരെ കണ്ടെത്തും. ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലുള്ള കുറ്റവാളിയെ ഡ്രോണ്‍ കണ്ടെത്തിയാല്‍ ഉടന്‍ അയാളെ പിടികൂടാന്‍ പൊലീസിന് സാധിക്കും.

അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. നിയമം ലംഘിച്ച വാഹനത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഡ്രോണ്‍ പകര്‍ത്തും. ഗതാഗതക്കുരുക്ക്, വാഹനാപകടങ്ങള്‍ എന്നിവയുടെ കാരണങ്ങള്‍ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിക്കും.കൊവിഡ് നിയമലംഘകരെ പിടികൂടാനും പൊലീസ് ഡ്രോണിന്റെ സഹായം തേടുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക