ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് യുഎസ്നിലവിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക.'പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കൊവിഡ്‌ വകഭേദം പടരുന്നതിന്‌ സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം', യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.ഇന്ത്യയിലേക്ക് പോകുന്നതിന് നിര്‍ബന്ധിതമായ സാഹചര്യമുള്ളവര്‍ യാത്രയ്ക്ക് മുമ്പ് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയായിരുന്നു ബ്രിട്ടന്റെ നടപടി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക