വാക്‌സിന്‍ ചലഞ്ച് തരംഗമാകുന്നു; നിങ്ങൾക്കും പങ്കാളിയാകാം, പണം നല്‍കേണ്ടത് ഇങ്ങനെ കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരേ കേരളത്തിൽ ആരംഭിച്ച വാക്സിൻ ചലഞ്ചിൽ വൻ പങ്കാളിത്തം. രണ്ടുദിവസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഓരോനിമിഷവും സംഭാവനതുക വർധിച്ച് കൊണ്ടേയിരിക്കുകയാണ്.


രണ്ട് ദിവസം മുമ്പാണ് വാക്സിൻചലഞ്ച് (#VaccineChallenge )എന്ന ഹാഷ്ടാഗുമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരായ പ്രതിഷേധമായിട്ടായിരുന്നു ചലഞ്ച്. കേരളം എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുവേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനം. നിമിഷങ്ങൾക്കകം ജനങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

വാക്സിൻ ചലഞ്ചിൽ എങ്ങനെ പങ്കെടുക്കാം, ഓൺലൈൻ വഴി എങ്ങനെ പണം നൽകാം

സിഎംഡിആർഫ് ഡൊണേഷൻ പോർട്ടലിലൂടെയാണ് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി donation.cmdrf.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.


തുറന്നുവരുന്ന ജാലകത്തിൽ Donate എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ സംഭാവന നൽകാനുള്ള ഫോം കാണാം. ഇതിൽ പെയ്മെന്റ് രീതി തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ വഴി പണം നൽകാം.

ശേഷം പേരും ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും അതാത് കോളങ്ങളിൽ പൂരിപ്പിക്കുക. തൊട്ടടുത്ത കോളത്തിൽ നൽകാൻ ഉദ്ദേശിക്കുന്ന തുകയും രേഖപ്പെടുത്തുക. പിന്നീട് ക്യാപ്ച്ചയും നൽകിയ ശേഷം Proceed എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ അതാത് ബാങ്കുകളുടെ പേരുവിവരങ്ങൾ പ്രത്യക്ഷപ്പെടും. ഇവിടെ പ്രസ്തുത ബാങ്കിന്റെ പേരിന് നേരേ ക്ലിക്ക് ചെയ്ത ശേഷം കാർഡ് നമ്പർ അല്ലെങ്കിൽ മറ്റുവിവരങ്ങൾ നൽകി ഇടപാട് പൂർത്തിയാക്കാം. പണം നൽകിയശേഷം രസീത് ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും. ഗൂഗിൾ പേയിൽ Kerala Chief Ministers Distress Relief Fund എന്ന അക്കൗണ്ട് വഴിയും പണം നൽകാം.

2 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക