​യു. പ്രതിഭയുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു; ആലപ്പുഴ എസ്‌.പി ക്ക് പരാതി നൽകി എം.എൽ.എകായംകുളം എം.എൽ.എ യു പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് കുറിപ്പിൽ ആടിയുലഞ്ഞ് സി പി എം. ആലപ്പുഴ സി പി എമ്മിൽ വിഭാഗതിയത ആളിക്കത്തുന്നതിനിടെയുണ്ടായ എം.എൽ.എയുടെ പരാമർശത്തിൽ സംസ്ഥാന സി പി എം നേതാക്കളാണ് കുഴങ്ങിയത്. ഇതേ തുടർന്നാണ് എം. എൽ.എ യുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. 

അതേ സമയം ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ്‌.പി ക്ക് എം.എൽ.എ പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകിയായിരുന്നു പ്രതിഭ ഫേസ്ബുക്കിൽ അത്തരമൊരു പരാമർശം നടത്തിയത്. നിമിഷനേരം കൊണ്ട് നൂറുകണക്കിന് പേരാണ് എം.എൽ.എയുടെ പോസ്റ്റിനു താഴെ രാഷ്ട്രീയ ആരോപണങ്ങളും സംശയങ്ങളും ഉയർത്തിയത്. ജി.സുധാകരനെ ലക്ഷ്യംവെച്ച് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക