​ഡൽഹിയിലെ പാവങ്ങളുടെ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു.തെരുവിൽ കഴിയുന്ന പാവങ്ങളെ ചികിത്സിച്ചിരുന്ന ഡോക്ടർ പ്രദീപ് ബിജൽവാൻ ചികിത്സ കിട്ടാതെ മരിച്ചു. കൊവിഡ് ഗുരുതരമായിട്ടും ആശുപത്രിയിൽ ഇടം കിട്ടാതായതോടെ അദ്ദേഹം വീട്ടിൽ കഴിയുകയായിരുന്നു. ഓക്സിജൻ ലഭിക്കാതെ ആണ് ഡോക്ടർ മരിച്ചതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഇരുപത് വർഷത്തിലേറെയായി ഡൽഹിയിലെ അശരണരായവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്നയാളാണ് ഡോ പ്രദീപ് ബിജൽവാൻ. സാമ്പത്തിക നേട്ടമോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ നിസ്വാർത്ഥ സേവനം നടത്തിയിരുന്ന ഒരു സാമൂഹിക പ്രവർത്തകൻ. ജീവിതം മുഴുവൻ സേവനത്തിനായി മാറ്റി വെച്ച അദ്ദേഹത്തിന് അർഹമായ യാത്രയയപ്പ് നൽകാൻ പോലും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് കഴിഞ്ഞില്ല. 

കൊവിഡ് ശ്വാസകോശത്തെ ബാധിച്ച് ചികിത്സ തേടിയ അദ്ദേഹത്തിന് ദില്ലിയിൽ എവിടെയും കിടക്ക ലഭിച്ചില്ല. ഒടുവിൽ വീട്ടിൽ സ്വയം ചികിത്സയ്ക്ക് മുതിർന്നു. എന്നാൽ വെള്ളിയാഴ്ചയോടെ കടുത്ത ശ്വാസംമുട്ടലനുഭവപ്പെട്ടു. ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറെ മാസങ്ങളായി വീടില്ലാത്തവർക്കായി നടത്തിയിരുന്ന കൊവിഡ് ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു പ്രദീപ് ബിജൽവാൻ. രോഗം അവിടെ നിന്ന് പിടിപെട്ടതാകാനും സാധ്യതയുണ്ടെന്ന് പത്ത് വർഷത്തിലേറെ ഡോക്ടറോടൊപ്പം പ്രവർത്തിച്ച ആക്ടിവിസ്റ്റും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദേർ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക