കാനറാബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷന്‍ ശുപാര്‍ശകാനറാബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസ്സിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ആഴ്ച്ച കൈമാറിയിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകള്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലം മാറ്റിയ കാനറാബാങ്ക് മാനേജ്‌മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്. ഭര്‍ത്താവ് മരിച്ച, വിദ്യാര്‍ത്ഥികളായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ക്ക് തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുണ്ടായിട്ടും നിയമനം നല്‍കിയില്ല എന്ന് വനിതാ കമ്മീഷന്‍ കണ്ടെത്തി.ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തില്‍ കാനറാബാങ്ക് മാനേജ്‌മെന്റിനെതിരെ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്ന പക്ഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മീഷന്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്തത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക