​കൊല്ലത്ത് രണ്ട് വർഷം മുമ്പ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കുംകൊല്ലം ഏരൂർ ഭാരതീപുരത്ത് രണ്ടുവർഷം മുമ്പ് കൊന്നുകുഴിച്ചുമൂടിയ ആളുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. മൃതദേഹം ഫോറൻസിക് സംഘം പരിശോധിക്കും. ഏരൂർ പൊലീസിന്റെ സാന്നിധ്യത്തിലാവും പരിശോധന. പത്തു മണിയോടെ ഫോറൻസിക് സംഘം ഭാരതീപുരത്തുള്ള വീട്ടിലെത്തി നടപടിക്രമങ്ങൾ ആരംഭിക്കും.

ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേർന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം. അമ്മയും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. 

ഇതിന്റെ അടിസ്ഥാനത്തിൽ ഷാജിയുടെ സഹോദരനും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക