​നിങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താകുന്ന ദിവസം രാജ്യം വാക്സിനേറ്റഡ് ആകും...; ബിജെപിക്കെതിരെ വിമർശനവുമായി നടൻ സിദ്ധാര്‍ത്ഥ്അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.'ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കും. അപ്പോള്‍ ഈ രാജ്യം ശരിക്കും 'വാക്‌സിനേറ്റ്' ആകും. ആ കാലം വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ തന്നെ ഉണ്ടാകും' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. 

അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അറിയിച്ചിരുന്നു. ഈ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.മുന്‍പ് പലതവണ സിദ്ധാര്‍ത്ഥ് ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. രാജ്യം ആദരിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ അവഹേളിച്ച്‌ സിദ്ധാര്‍ത്ഥ് രംഗത്ത് വന്നിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക