​രാഹുല്‍ വേഗം സുഖം പ്രാപിക്കട്ടെ, പ്രാര്‍ഥിക്കുന്നു; നരേന്ദ്രമോദികൊവിഡ് ബാധിതനായ രാഹുല്‍ ഗാന്ധിയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എത്രയും വേഗം രാഹുല്‍ കൊവിഡ് രോഗമുക്തനാവട്ടെയെന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രമേഷ് പൊക്രിയാലും ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വളരെ ഞെട്ടലോടെയാണ് കേട്ടതെന്ന് ഡി എം കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. എത്രയും വേഗം രോഗമുക്തനാവട്ടെയെന്നും എല്ലാവരും ആവിശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക