​ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പുതിയ തലവന്‍; ജനറല്‍ സെക്രട്ടറിയായി മിഗുവേല്‍ കാനലിനെ തെരഞ്ഞെടുത്തുകമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മിഗുവേല്‍ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത് സമ്മേളനത്തില്‍ വെച്ചാണ് കാനലിനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ കാനല്‍ 1994 മുതല്‍ 2003 വരെ വില്ലാ ക്ലാര പ്രൊവിന്‍സിലെ കമ്മ്യൂണിറ്റി നേതാവായും പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് 14 അംഗ ക്യൂബന്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2009 മുതല്‍ 2012 വരെ ക്യൂബന്‍ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 17നാണ് മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് റൗള്‍ രാജി പ്രഖ്യാപനം നടത്തിയത്.അനാരോഗ്യത്തെ തുടര്‍ന്നാണ് റൗള്‍ രാജി വെച്ചത്.ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ 6 പതിറ്റാണ്ടുകള്‍ നീണ്ട കാസ്ട്രോ കുടുംബത്തിലെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. 2008ല്‍ ഫിദല്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ അവസരത്തിലായിരുന്നു റൗള്‍ കാസ്ട്രോ നേതൃസ്ഥാനം ഏറ്റെടുത്തത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക