നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരംകൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ഇത്തവണ ചമയപ്രദർശനം ഉണ്ടായിരിക്കില്ല. മാത്രമല്ല 24ലെ പകൽ പൂരം ഉണ്ടായിരിക്കില്ല. തൃശ്ശൂർ പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗത്തിൽ തീരുമാനമായി.

കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമില്ല. പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും യോഗത്തിൽ തീരുമാനമായി. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമായിരിക്കും. 

പൂരപ്പറമ്പിൽ കയറാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന മാധ്യമപ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പൂരത്തിന്റെ നടത്തിപ്പ് ചുമതല കലക്ടർ, കമ്മീഷണർ, ഡിഎംഒ എന്നിവർക്കായിരിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക