ചൊവ്വയിൽ ചരിത്രമെഴുതിയ നാസയുടെ ഹെലികോപ്റ്റർഇൻജെന്യുവിറ്റിയിലൂടെ ചരിത്രമെഴുതി നാസ. ഇൻജെന്യുവിറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നതായി നാസ അറിയിച്ചു. ഇതോടെ അന്യ​ഗ്രഹത്തിൽ പറക്കുന്ന പര്യവേഷണ വാഹനം വിജയമാവുന്നത് ഇതാദ്യം.

1903ൽ റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചതോടെ ചൊവ്വയിലെ ആദ്യവിമാനം ഇന്നു ചിറകുവിരിക്കുകയായിരുന്നു.

‘ഇൻജെന്യൂവിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു ഇന്നത്തേക്ക് മാറ്റിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണു ചൊവ്വയിൽ ഹെലികോപ്റ്റർ പറന്നത്.

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂവിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക