​തറാവീഹ് നമസ്‌കാരത്തിനായി പോകുന്നവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചുസംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്തില്‍ നിന്ന് റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി സമസ്ത. സമസ്ത നേതാവ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിച്ച കാര്യം അറിയിച്ചത്. ഒന്‍പത് മണി മുതലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിസ്‌കാരത്തിനായി പള്ളിയില്‍ പോയി വരുന്നവര്‍ക്ക് 9.30 വരെ ഇളവ് അനുവദിക്കും. 9 മണിക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് തറാവീഹ് നിസ്‌കാരത്തിന് പ്രയാസമാകുമെന്നതിനാല്‍ സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക