​മസ്ജിദുല്‍ ഹറമില്‍ സേവനത്തിന് വനിതാ പൊലീസുകാരുംമസ്ജിദുല്‍ ഹറമില്‍ സേവനത്തിനായി വനിതാ പൊലീസുകാരെ നിയോഗിച്ചു. ഹജ്ജ്, ഉംറ സുരക്ഷാ സേനക്കു കീഴില്‍ 80 വനിതാ പൊലീസുകാരാണ് വിശുദ്ധ ഹറമില്‍ സേവനം ചെയ്യുക. ഹറമിന്റെ കവാടങ്ങളിലും തീര്‍ത്ഥാടകര്‍ക്കിടയിലും സേവന നിരതരായി പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്‍പ്പടെ പ്രത്യേക പരിശീലനം നല്‍കിയാണ് വനിതാ പൊലീസുകാരെ വിശുദ്ധ ഹറമില്‍ നിയമിച്ചത്.

പ്രധാനമായും വനിതാ തീര്‍ത്ഥാടകരെ സഹായിക്കുക എന്നതാണ് ഇവരുടെ ചുമതലയെന്ന് പൊലീസ് ഉദ്യോഗസ്ഥ ഗൈദാ ബകര്‍ പറഞ്ഞു. 

ഹറമിന്റെ എല്ലാ ഭാഗങ്ങളും വനിതാ പൊലീസുകാരുടെ നിരീക്ഷണത്തിലാണ്. നിന്നും തെറ്റി ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് വനിതാ പൊലീസുകാര്‍ വലിയ സഹായമാകും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക