​ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം; മരണം അഞ്ചായിഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നുളള ചണ്ഡിഗഡ് എക്‌സ്പ്രസ് ട്രെയിന്‍ ലവല്‍ ക്രോസിനു സമീപം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുളള ഒരാള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.ഗതാഗതം പുനഃസ്ഥാപിക്കാന്‍ റെയില്‍വേ നടപടികള്‍ സ്വീകരിച്ചു വരുന്നു. അപകടത്തില്‍പ്പെട്ട ചണ്ഡിഗഡ് എക്‌സ്പ്രസിലെ യാത്രക്കാരെ അവരവരുടെ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാനുളള ക്രമീകരണവും അധികൃതര്‍ സ്വീകരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക