കൊവിഡ് രണ്ടാം തരംഗം : സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഡി വൈ എഫ്‌ ഐ നേതൃത്വം നൽകുംകൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സന്നദ്ധപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാൻ ഡി വൈ എഫ് ഐ ഒരുങ്ങുന്നു.പ്ലാസ്മ ഡൊണേഷനായി ഡി വൈ എഫ്‌ ഐ പ്രത്യേക വെബ്‌പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് വന്ന് ഭേദമായ യുവതി-
യുവാക്കൾ വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
'വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ എന്ന ക്യാമ്പയിൻ ഡി വൈ എഫ്‌ ഐ ആരംഭിച്ചു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രദേശങ്ങളിൽ യുവജന വോളന്റിയർമാരെ ഉൾപ്പെടുത്തി ഡി വൈ എഫ്‌ ഐ കൊവിഡ് പ്രതിരോധ സേന രൂപീകരിക്കും. 
മഴക്കാലപൂർവ്വ രോഗങ്ങൾകൂടി നമ്മെ വേട്ടയാടുന്ന സ്ഥിതി വരരുത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഡി വൈ എഫ്‌ ഐ ഫലപ്രദമായി സംഘടിപ്പിക്കും. 27 ന് ഡി വൈ എഫ്‌ ഐ മഴക്കാലപൂർവ്വ ശുചീകരണ ദിനമായി ആചരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക