സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം വീണ്ടും കൂടുതൽ നിയന്ത്രണങ്ങളിലേക്കെന്ന് സൂചന. രാത്രി കാലകർഫ്യു പരിഗണനയിലുണ്ട്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നതിനെ കുറിച്ചും ആലോചിക്കും. ഇതു സംബന്ധിച്ച നിർണായക യോ​ഗം വൈകിട്ട് ചേരും. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉൾപ്പെടെയുള്ള ഉന്നതതല യോ​ഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച വ്യക്തത ഉണ്ടാകും. തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള തീരുമാനവും ഇന്ന് ഉണ്ടായേക്കും. എന്നാൽ ലോക്ഡൗണിലേക്ക് പോകില്ലെന്നാണ് സൂചന. നിലവിൽ പ്രാദേശിക തലത്തിലും ജില്ലാതലത്തിലും നിയന്ത്രണങ്ങൾ അതാത് കലക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക