വാക്സിന്‍ ചലഞ്ച് കൊള്ളാം, പക്ഷെ മുക്കരുത്...; വി. മുരളീധരന്‍സംസ്ഥാനത്തെ വാക്സിന്‍ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാക്സിന് പണം ഈടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ കേരളത്തിൽ വാക്സിൻ സൌജന്യമായിത്തന്നെ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്ന് വാക്സിന്‍ ഫണ്ട് എന്ന പേരില്‍ സ്വമനസ്സാലേ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍.

'വാക്സിൻ ചലഞ്ച്‌' കൊള്ളാം. പക്ഷെ പ്രളയകാലത്ത് കുട്ടികൾ കുടുക്ക പൊട്ടിച്ചുൾപ്പെടെ കൊടുത്ത പണം, സി പി എം നേതാക്കൾ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങൾ നൽകുന്ന പണം, സി പി എം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് അഭ്യർത്ഥന - എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുരളീധരന്‍ വിമര്‍ശനം.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക