​ജീവനെത്തിക്കാൻ സൗദിയുടെ കൈത്താങ്ങ്;ഓക്‌സിജന്‍ സിലിണ്ടറുകളും ടാങ്കുകളും എത്തിക്കും



പ്രാണവായുവിനായി പിടയുന്ന ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ഓക്‌സിജനാണ് ഇന്ത്യയിലേക്ക് എത്തിക്കുക.അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുക. ഈ ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. 


നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കും.ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക