അഭിമന്യു വധം; ഒരാള്‍ കൂടി അറസ്റ്റിൽ
ആലപ്പുഴ: വള്ളികുന്നത്ത് 15 വയസ്സുകാരനായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് വിഷ്ണു ആണെന്ന് പോലീസ് പറഞ്ഞു. 

കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത് ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സജയ് ജിത്തിനെ അരൂര്‍ പൊലീസിന് കൈമാറി. കേസിലെ മറ്റ് പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

വിഷുദിനത്തിലാണ് പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ അഭമന്യു കുത്തേറ്റ് മരിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ളസംഘമാണ് അക്രമം നടത്തിയതെന്നു പോലീസ് പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക