​ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി; പ്രളയ രക്ഷാപ്രവർത്തകൻ ജെയ്സലിനെ ട്രോമാ കെയർ പുറത്താക്കി.



താനൂർ ബീച്ചിൽ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ട്രോമാ കെയർ വളണ്ടിയർ പദവിയിൽ നിന്ന് ഒഴിവാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു.

 ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്.പ്രളയ വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ്സലിന്റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് വൈറലായത്. അന്ന് ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക