​വാട്സ്ആപ് വഴി ഭിക്ഷാടനം; യുവാവ് അറസ്റ്റിൽവാട്സ്ആപ് വഴി ഭിക്ഷ യാചിക്കുകയും ആളുകളോട് സഹായം ചോദിക്കുകയും ചെയ്‍ത അറബ് പൗരനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 

റമദാന്‍ ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക