ചെരുപ്പ് കടിച്ച് നശിപ്പിച്ച നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ഉടമയുടെ ക്രൂരതമലപ്പുറം എടക്കരയിൽ ബൈക്കിന്റെ പുറകിൽ നായയെ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത. വീട്ടിലെ ചെരുപ്പും മറ്റും കടിച്ചു നശിപ്പിച്ചതിനാണ് ഉടമ നായയോട് ക്രൂരത കാണിച്ചത്.

എടക്കര പെരുംകുളത്താണ് സംഭവം നടക്കുന്നത്. വളർത്തുനായയെ ഉടമ ഉപേക്ഷിക്കാൻ കൊണ്ട് പോകും വഴിയാണ് ക്രൂരത. സംഭവം തടഞ്ഞ നാട്ടുകാരോട് ഉടമ കയർക്കുകയും നായയെ കൊണ്ടു പോകുകയും ചെയ്തു.സേവ്യർ എന്നയാളുടെ പേരിലുള്ള വാഹനത്തിലാണ് നായയെ കെട്ടി വലിച്ചത്. നായയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

1 അഭിപ്രായങ്ങള്‍

 1. വാർത്താ മാധ്യമങ്ങൾക്കും ദേശ സ്നേഹികൾ ക്കും മൃഗ സ്നേഹികൾക്കും എന്തിനേറെ വാത യുക്തിക്കാരൻ രവി ചന്ദ്രന് പോലും വേണ്ടാത്ത ഒരു പാവം നായ.

  കെട്ടിവലിച്ചത് കാറിൽ അല്ല, ബൈക്കിലായിരു ന്നു എന്നതും വാഹനം യൂസുഫിന്റെതല്ല സേവ്യറുടേത് ആയിരുന്നു എന്നതും കൊണ്ട്
  മാത്രം സപ്പോർട്ട് ചെയ്യാൻ ആളില്ലാതെ പോയ
  വലിച്ചിഴക്കപ്പെട്ടു പരിക്കേറ്റ ഒരു പാവം നായ.
  ***********************

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക