കുവൈത്തിൽ മലയാളി നഴ്‍സ് കൊവിഡ് ബാധിച്ച് മരിച്ചു

​   
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുവൈത്തിൽ മലയാളി നഴ്‍സ് മരിച്ചു. ചങ്ങനാശ്ശേരി കോതനല്ലൂര്‍ കണ്ണുകെട്ടിയില്‍ കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചത്. ഹവല്ലി റോയല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‍സായിരുന്നു. മൂന്ന് വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിതയായെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് - മനോജ് മാത്യു നിരപ്പേല്‍. മക്കള്‍ - മെല്‍വിന്‍, മേവിന്‍, മെലിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുവൈത്തില്‍ സംസ്‍കരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക