​കൊവിഡ് വ്യാപനം; ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുകൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. അല്‍ റവാബി പ്രൈവറ്റ് സ്‌കൂള്‍ 21വരെയും ജാബര്‍ ബിന്‍ ഹയ്യാന്‍ പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് 22 വരെയും അടച്ചിടാനാണ് നിര്‍ദേശം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി അണുനാശിനി പ്രയോഗിക്കണമെന്നും സ്‌കൂളുകള്‍ തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടണമെന്നും നിര്‍ദേശമുണ്ട്. ഈ കാലയളവില്‍ രണ്ട് സ്‌കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക