കൊവാക്‌സിന് വില കുറച്ചു; ആദ്യഘട്ട വാക്സിനേഷൻ വിജയകരമെന്ന്‌ തെളിഞ്ഞതായി മുഖ്യമന്ത്രി


സംസ്ഥാനത്ത് ആദ്യഘട്ട വാക്സിനേഷൻ വിജയകരമെന്ന്‌ തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 45 വയസിനു മുകളിൽ ഉള്ളവരുടെ മരണ നിരക്ക് കുറഞ്ഞു. കൊവാക്‌സിന് ഭാരത് ബയോടെക് വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് നല്‍കും. നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള വില 600 രൂപയായിരുന്നു. 
ജനിതക വ്യതിയാനം വന്ന വൈറസ് മൂലം അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം അവരവരുടെ വീടുകളിലിരുന്ന് അവ കാണണമെന്നും കൂട്ടം കൂടി രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ആദ്യ കൊവിഡ് തരംഗത്തില്‍ 75 ശതമാനം മരണവും 60 വയസിന് മുകളിലുള‌ളവര്‍ക്കായിരുന്നു. 45 വയസിന് മുകളിലുള‌ളവരാണ് 90 ശതമാനത്തിന് മുകളിലുമുള‌ളത്. മരണനിരക്ക് കുറയ്‌ക്കാന്‍ വാക്‌സിനേഷനിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ വേണ്ട എന്ന് പറയുന്നത് സമൂഹത്തിന്റെ പൗരബോധത്തിലെ വിശ്വാസം കൊണ്ടാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക