​കോഴിക്കോട് നിയന്ത്രണം മറികടന്നാൽ പിഴയും, നിയമനടപടിയും നേരിടേണ്ടി വരുംകോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ സാമ്പശിവ റാവു. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. അതിനാല്‍ കനത്ത ജാഗ്രത വേണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഫൈന്‍ മാത്രമല്ല കടുത്ത നടപടി വേണ്ടി വരുമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. വലിയ വിപത്തിലേക്ക് പോകാതെ ആദ്യ ഘട്ടത്തില്‍ രോഗത്തെ പിടിച്ച്‌ കെട്ടാനായത് ജാഗ്രത കൊണ്ടുതന്നെയാണ്. ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെ ആ മാതൃക വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ മഹാമാരിയെ എത്രയും വേഗം വരുതിയിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു.
മാസ്‌ക്കുകള്‍ കൃത്യമായി ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അനാവശ്യമായ യാത്രകള്‍, കൂടിച്ചേരലുകള്‍ എന്നിവ ഒഴിവാക്കുക. അടഞ്ഞ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, അടുത്ത ബന്ധപ്പെടല്‍ എന്നിവ കഴിവതും ഒഴിവാക്കണം. കൃത്യമായ മുന്‍കരുതലുകളോടെ വാക്‌സിന്‍ സ്വീകരിക്കുന്നതിന് യാതൊരു അലംഭാവവും കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക