ശ്വാസംകിട്ടാതെ മനുഷ്യര്‍; പ്രാണവായു നല്‍കാന്‍ എസ്.യു.വി വിറ്റു, ഇന്ന് ഷാനവാസ് 'ഓക്‌സിജന്‍ മാന്‍'മുംബൈ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കി യുവാവ്. 

ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങള്‍ മരിച്ചു വീണപ്പോഴാണ് മുംബൈ സ്വദേശി ഷാനവാസ് ഷെയ്ക്ക് തന്റെ പ്രിയപ്പെട്ട എസ് യുവി വിറ്റ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പണം കണ്ടെത്തിയത്. കോവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ പ്രാണവായു എത്തിച്ച് നല്‍കാന്‍ ഷാനവാസ് പരിശ്രമിക്കുന്നുണ്ട്.

ആ പരിശ്രമമാണ് എസ്.യു.വി വിറ്റ് പോലും പണം കണ്ടെത്തുന്നതില്‍ എത്തി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഷാനവാസിനെ സ്‌നേഹത്തോടെ വിളിക്കുന്നത് 'ഓക്‌സിജന്‍മാന്‍' എന്നാണ്. 

മുംബൈ മലാദ് സ്വദേശിയാണ് ഷാനവാസ്. കാര്‍ വിറ്റപ്പോള്‍ ലഭിച്ച 22 ലക്ഷം രൂപയ്ക്ക് 160 ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി സ്വന്തം നാട്ടിലുള്ളവര്‍ക്ക് നല്‍കി. ഇതുവരെ 4000ത്തോളം പേര്‍ക്ക് ഷാനവാസ് പ്രാണവായു എത്തിച്ചു നല്‍കിയിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം ഓക്‌സിജന്‍ ലഭിക്കാതെ ഒരു സുഹൃത്തിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ഷാനവാസിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് മുതലാണ് ആവശ്യക്കാര്‍ക്ക് പ്രാണവായു നല്‍കാനായി ഷാനവാസ് നെട്ടോട്ടം ഓടാന്‍ തുടങ്ങിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക