ഇന്ന് ചാർലി ചാപ്ലിന്റെ ജന്മവാർഷികം: ഇതിഹാസ നടനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾസർ ചാൾസ് സ്പെൻസർ ചാപ്ലിൻ കെബിഇ അഥവാ നമുക്കറിയാവുന്ന ചാർലി ചാപ്ലിൻ ലോകപ്രശസ്തനായ ഒരു ഹാസ്യനടനും ചലച്ചിത്ര നിർമ്മാതാവും സംഗീതസംവിധായകനുമായിരുന്നു. നിശബ്ദ സിനിമകളുടെ കാലഘട്ടത്തിലെ ഇതിഹാസ താരമായിരുന്ന ചാപ്ലിൻ പിന്നീട് ശബ്ദ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തി. ചലച്ചിത്രമേഖലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് ചാർലി ചാപ്ലിൻ.
വിക്ടോറിയൻ കാലഘട്ടത്തിലെ കുട്ടിക്കാലം മുതൽ 1977ൽ മരിക്കുന്നതിന് ഒരു വർഷം മുമ്പ് വരെ 75 വർഷത്തിലേറെ ചാർലി ചാപ്ലിൻ സിനിമാ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പല മികച്ച സിനിമകളുടെയും ഭാഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'ദി കിഡ്' ആണ്. തുടർന്ന് എ വുമൺ ഓഫ് പാരീസ്, ദി ഗോൾഡ് റഷ്, ദി സർക്കസ് എന്നിവ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളായി മാറി.

സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചവയാണ്. ശബ്ദ സിനിമകൾക്ക് ജനപ്രീതി ലഭിച്ച കാലഘട്ടത്തിൽ സംഭാഷണമില്ലാതെ പോലും ചാപ്ലിന്റെ സിനിമകൾ ഹിറ്റായി എന്നുള്ളതാണ് ചാർലി ചാപ്ലിനെ വ്യത്യസ്തനാക്കുന്നത്. അഡോൾഫ് ഹിറ്റ്ലറെ ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിച്ച ദി ഗ്രേറ്റ് ഡിക്ടേറ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശബ്ദ ചിത്രം.ചാപ്ലിൻ അനാഥനായിരുന്നോ?

ചാർലി ചാപ്ലിൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അമ്മ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ചാപ്ലിൻ ഭാഗികമായി അനാഥനായി. മദ്യപാനിയായിരുന്ന പിതാവ് മരിച്ചു. പിന്നീട് മക്കളെ വളർത്താൻ പണമില്ലാതായതോടെ അമ്മ ചാപ്ലിനെയും മൂത്ത സഹോദരനെയും അനാഥരും നിരാലംബരുമായ കുട്ടികൾ പഠിക്കുന്ന ബോർഡിംഗ് സ്കൂളിൽ അയയ്ക്കുകയായിരുന്നു.

ആദ്യ സിനിമ 'ദി കിഡ്' അല്ല

ചാർലി ചാപ്ലിൻ ദി കിഡ് എന്ന ചിത്രത്തിലൂടെയാണ് തന്റെ അരങ്ങേറ്റം കുറിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ ആദ്യ സിനിമ 'ദി കിഡ്' അല്ല. 'മേക്കിംഗ് എ ലിവിംഗ്' എന്ന സിനിമയിൽ അദ്ദേഹം ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. എന്നാൽ ആ സിനിമയുടെ സംവിധായകൻ തന്റെ അഭിനയത്തിൽ അസൂയ തോന്നി ആ ഭാഗം ഒഴിവാക്കിയെന്ന് ചാപ്ലിൻ തന്നെ തമാശയായി മുമ്പ് പറഞ്ഞിട്ടുണ്ട്.

അഞ്ചാം വയസ്സിൽ അരങ്ങിൽ

ചാപ്ലിന് അഞ്ച് വയസ്സുള്ളപ്പോൾ, ഒരു കൂട്ടം റൌഡികളായ സൈനികരുടെ മുന്നിൽ വച്ച് ചാപ്ലിന്റെ അമ്മയ്ക്ക് പെട്ടെന്ന് പാടാൻ കഴിയാതെ വന്നു. ഇതിനെ തുടർന്ന് അമ്മയുടെ പകരക്കാരനായി പാടാൻ സ്റ്റേജ് മാനേജർ ചാപ്ലിനെ വേദിയിലേക്ക് അയച്ചു. ജാക്ക് ജോൺസ് എന്ന പ്രശസ്തമായ ഒരു ഗാനമാണ് അന്ന് അദ്ദേഹം ആലപിച്ചത്.ശബ്ദ സിനിമകളെ എതിർത്തു

ശബ്ദ സിനിമകളുടെ വരവിനെ ചാർലി ചാപ്ലിൻ എതിർത്തിരുന്നു. എന്നാൽ പിന്നീട് ചാപ്ലിൻ തന്നെ ശബ്ദ സിനിമകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ശബ്ദമുള്ള സിനിമകൾ നിശബ്ദ എതിരാളികളേക്കാൾ വേഗത്തിൽ ജനപ്രീതി നേടി. എന്നാൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ ചാപ്ലിൻ മടിച്ചിരുന്നു.

ചാപ്ലിന്റെ നാടുകടത്തൽ

ചാർലി ചാപ്ലിനെ അമേരിക്ക നാടുകടത്തിയിരുന്നു. ഏകദേശം 40 വർഷത്തോളം അമേരിക്കയിൽ താമസിച്ചിട്ടും അദ്ദേഹം ഒരു അമേരിക്കൻ പൗരനായിരുന്നില്ല. തുടർന്ന് അമേരിക്ക അദ്ദേഹത്തോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക