ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ബിയോണ്‍ ഫോര്‍ച്യുനും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചുകേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ബിയോണ്‍ ഫോര്‍ച്യുനും ഭാര്യയും ഇസ്ലാം മതം സ്വീകരിച്ചു. ഇമാദ് എന്നാണ് പുതിയ പേരെന്ന് സുഹൃത്ത് പങ്കുവച്ച വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ താരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാം സ്വീകരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററാണ് ബിയോണ്‍. 2011 ജനുവരിയില്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചിരുന്നു. വലീദ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ഇസ് ലാം സ്വീകരിച്ച ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ഫോര്‍ച്യുനിന്റെ സഹതാരം തബ്രീസ് ഷംസിയുടെ ഭാര്യയാണ് പങ്കുവച്ചത്. താരം ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്. ‘വിശുദ്ധ റമദാനിലെ കഴിഞ്ഞ രാത്രി ബിയോണ്‍ ശഹാദത്ത് ചൊല്ലി. അല്ലാഹുവിന് സ്തുതി. ഇമാദ് എന്ന പേരാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നിങ്ങളില്‍ അഭിമാനം’ – എന്നാണ് അവര്‍ കുറിച്ചത്. 2019 സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ബിയോണ്‍. ടി20യില്‍ ഇന്ത്യയ്ക്കെതിരേയായിരുന്നു അരങ്ങേറ്റം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക