​കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാൻഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച ‍ രാത്രി സഞ്ചാര വിലക്കിന്റെ‍‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒമാന്‍ സുപ്രീം കമ്മറ്റി. പുതുക്കിയ സമയക്രമം അനുസരിച്ച് വൈകുന്നേരം ആറ് മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണി വരെയായിരിക്കും രാത്രി യാത്രാവിലക്ക് ഉണ്ടാവുക. രാത്രി ഒന്‍പതു മണി മുതല്‍ വെളുപ്പിന് നാല് മണി വരെ ആയിരുന്നു നേരത്തെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ രാത്രി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഏപ്രില്‍ 17 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പുതുക്കിയ സമയ ക്രമം തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക