വാക്​സിന്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജി എസ്​ ടി ഒഴിവാക്കിയേക്കും





രാജ്യത്ത്​ കൊവിഡ്​ വാക്സിന്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി ഒഴിവാക്കിയേക്കുമെന്ന്​ സൂചന. ധനകാര്യമന്ത്രാലയത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ്​ വിവരം.

നിലവില്‍ കൊവിഡ്​ വാക്​സിന്​ അഞ്ച്​ ശതമാനമാണ്​ ജി എസ് .ടി ചുമത്തുന്നത്​. ഇത്​ പൂര്‍ണമായും ഒഴിവാക്കാനാണ്​ ആലോചന. ജി എസ്​ ടിയില്‍ മാറ്റം വരുത്താന്‍ ജി എസ്​ ടി കൗണ്‍സിലി​ന്റെ കൂടി അനുമതി വേണം. എന്നാല്‍, വാക്​സിന്റെ ജി എസ് ടി കുറക്കാനുള്ള തീരുമാനത്തെ സംസ്ഥാനങ്ങളാരും എതിര്‍ക്കില്ലെന്നാണ്​ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍, ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന്​ ധനകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക