​പരിഹാരം ആണ് ആവശ്യം അല്ലാതെ വാഗ്ദാനങ്ങൾ അല്ല ; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ രാ​ഹു​ല്‍



കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കൊ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ്ര​തി​വി​ധി​യാ​ണെ​ന്നും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലിന്റെ വി​മ​ര്‍​ശ​നം.

വീ​ട്ടി​ല്‍ ക്വാ​റ​ന്റൈനി​ല്‍ ക​ഴി​യു​ന്ന താ​ന്‍, രാ​ജ്യ​മെമ്പാടുനിന്നും ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​താ​ണ് തു​ട​ര്‍​ച്ച​യാ​യി കാ​ണു​ന്ന​ത്. ഇ​ന്ത്യ​ക്ക് മു​ന്നി​ല്‍ കൊ​വി​ഡ് പ്ര​തി​സ​ന്ധി മാ​ത്ര​മ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നൊ​പ്പം സ​ര്‍​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ കൂ​ടി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​വി​ധി​യാ​ണാ​വ​ശ്യം അ​ല്ലാ​തെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ക്സി​ജ​നും, ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക