തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണംതിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം. ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണവും ആറു കാണിക്ക വഞ്ചികളും മോഷ്ടിച്ചു. കുഞ്ചുവീട്ടില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. 

ജീവനക്കാര്‍ക്ക് തുറക്കാനായി സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് ഓഫീസ് തുറന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്നത് അലമാരയിലെ ലോക്കറിലാണ്. ഇത് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. മോഷണ ശേഷം ഓഫീസ് മുറിയില്‍ മഞ്ഞള്‍ പൊടി വിതറിയാണ് മോഷ്ടാക്കള്‍ കടന്നത്. കാണിക്കവഞ്ചികള്‍ ഒരു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം വൈകീട്ട് ക്ഷേത്രം തുറക്കാനെത്തിയ പ്രസിഡന്റാണ് ഓഫീസ് തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക