തിളച്ച വെള്ളമൊഴിച്ച് ഭാര്യയെ കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായത്. ആഫ്രിക്കന്‍ സ്വദേശിയായ ഒരു സ്ത്രീയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതായി സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പൊലീസിനോട് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് പിടിയിലായത്. അല്‍ തായിഫ് ഗവര്‍ണറേറ്റിലെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. മക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക