​സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; പല ജില്ലകളിലും വിതരണം മുടങ്ങിയേക്കുംസംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തത ഇല്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക