ഇന്ത്യക്കു സഹായവുമായി ന്യൂസിലാൻഡ്കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്‍റെ സഹായം ഇന്ത്യക്ക് നല്‍കുകയാണെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ മറ്റ് അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും റെഡ്ക്രോസ് മുഖേന ഇന്ത്യക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക