​ബസില്‍നിന്ന് തെറിച്ച്‌ വീണ് യുവാവ്​ മരിച്ചു.ബസിൽ നിന്ന് തെറിച്ച്‌ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടില്‍ അസീസിന്റെ മകന്‍ അമല്‍ ഇഹ്സാന്‍ (22) ആണ് മരിച്ചത്​. ശനിയാഴ്ച വൈകീട്ട്​ ആറരയോടെ ആയിരുന്നു അപകടം.

നിലമ്പൂരിൽ നിന്ന് വയറിങ്​ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച പാറയില്‍ വെച്ച്‌ ബസില്‍നിന്ന് തെറിച്ച്‌ വീഴുകയായിരുന്നു. വീടിന് സമീപം ഇറങ്ങാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ​പ്പോഴാണ്​ വെടിവെച്ചപാറ വളവില്‍ പിന്‍ ഭാഗത്തെ വാതിലിലൂടെ തെറിച്ച്‌ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക