കൊവിഡ് പ്രതിരോധത്തിന് കൈത്താങ്ങുമായി കരസേന; രാജ്യമാകെ താത്കാലിക ആശുപത്രികള്‍ തുടങ്ങുംകൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കൈത്താങ്ങുമായി കരസേനയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ സാ​ഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്കാലിക ആശുപത്രികള്‍ ഒരുക്കാനാണ് കരസേന തയ്യാറായിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം ആവശ്യമാണ്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷി നല്‍കാനും കരസേന തീരുമാനിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക