​മയക്കുമരുന്ന് കേസില്‍ പ്രതിയായ ശ്രീലങ്കന്‍ പൗരനെ ചുട്ടുപഴുത്ത ഇരുമ്പുചട്ടിയില്‍ കിടത്തി പൊള്ളിച്ചു.കൊച്ചിയിലെ മത്സ്യബന്ധന ബോട്ടില്‍ മയക്കുമരുന്ന് കടത്തിയതിന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരനെ ചുട്ടുപഴുത്ത ഇരുമ്പു ചട്ടിയില്‍ കിടത്തി പൊള്ളിച്ചതായി വെളിപ്പെടുത്തല്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോഴാണ് ശ്രീലങ്കന്‍ പൗരനായ എല്‍ വൈ നന്ദന തനിക്കുണ്ടായ ദാരുണാനുഭവം തുറന്നുപറഞ്ഞത്.

കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ ബിജു മേനോന്‍ പ്രതിയെ ഉടന്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു.

സിംഹള ഭാഷ മാത്രം സംസാരിക്കാനറിയുന്ന പ്രതി, തമിഴും ഇംഗ്ലീഷും അറിയാവുന്ന കൂട്ടുപ്രതി റാനില്‍ ജയന്ത ഫെര്‍ണാടയുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. തമിഴ് അറിയാവുന്ന അഡ്വ. എസ് ശ്രീലതയും കോടതിയെ സഹായിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക