​വാക്​സിന്‍ ഉല്‍പ്പാദനം വലിയ രീതിയില്‍ വർധിപ്പിക്കാൻ ​ ഭാരത്​ ബയോടെക്​ ഒരുങ്ങുന്നുകൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക്​ ആശ്വാസമായി വാക്​സിന്‍ നിര്‍മ്മാതാക്കളായ ഭാരത്​ ബയോടെകിന്‍റെ പ്രഖ്യാപനം. ഭാരത്​ ബയോടെകിന്‍റെ കൊവിഡ്​ വാക്​സിനായ കോവാക്​സിന്‍റെ 70 കോടി ഡോസുകള്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

ഹൈദരാബാദ്​, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ പ്ലാന്‍റുകളുടെ ശേഷി ഉയര്‍ത്തിയാണ്​ വലിയ രീതിയിലുള്ള ഉല്‍പ്പാദനം ഭാരത്​ ബയോടെക്​ നടത്തുക. ഇത്​ ഇന്ത്യയിലെ വാക്​സിന്‍ ക്ഷാമത്തിന്​ ഒരു പരിധി വരെയെങ്കിലും പരിഹാരമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക